---
title: "പ്ലസ് വൺ വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചു ; കണ്ണൂരിൽ ബസ് ഡ്രൈവർക്കെതിരെ പോക്സോ"
english_title: "Plus One student raped multiple times; POCSO case against bus driver in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/331520/Plus One student raped multiple times; POCSO case against bus driver in Kannur"
published_at: "2025-12-17T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694221eee6aec_1001022797.jpg"
keywords: []
---

# പ്ലസ് വൺ വിദ്യാർത്ഥിനിയെ പലതവണ പീഡിപ്പിച്ചു ; കണ്ണൂരിൽ ബസ് ഡ്രൈവർക്കെതിരെ പോക്സോ

> **Lead Summary:** പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു.

## Article Content

പ്ലസ് വൺ വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് മൊബൈൽ ഫോൺ നൽകി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു.

കണ്ണൂർ ടൗണിലെ സ്വകാര്യ ബസിലെ ഡ്രൈവറായ യുവാവിനെതിരെയാണ് കേസെടുത്തത്. കണ്ണൂർ സിറ്റി സ്‌റ്റേഷൻ പരിധിയിലെ 16 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ വർഷം എസ്‌.എസ്.എൽ.സിക്ക് പഠിക്കുന്ന സ മയം വിദ്യാർത്ഥിനിയുമായി പരിചയത്തിലായ യുവാവ് പിന്നീട് വിലപിടിപ്പുളള മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കുകയും ഇക്കഴിഞ്ഞ ഒക്ടോബറിലും നവംബറിലും പ്രതിക്ക് ബന്ധത്തിലുള്ള കക്കാടുള്ള വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പെൺകുട്ടിയുടെ കയ്യിൽ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വീട്ടുകാർ കണ്ടതിനെ തുടർന്ന് ചോദിച്ചപ്പോ ഴാണ് പീഡന വിവരം പുറത്ത റിഞ്ഞത്. തുടർന്ന് കണ്ണൂർ ടൗൺ പോലീസിൽ ബന്ധുക്കൾ പരാതി നൽകുകയായി രുന്നു. കുട്ടിയുടെ മൊഴി രേഖ പ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/331520/Plus One student raped multiple times; POCSO case against bus driver in Kannur)